കോഴിക്കോട്: മാവൂര്‍ റോഡ് ജംഗ്ഷനിലുള്ള സാന്താക്രൂസ് കുരിശുപള്ളി മതമൈത്രിയുടെ പ്രതീകമാണെന്നും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്ന അത്ഭുത കുരിശുപള്ളിയാണെന്നും കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കുരിശിന്റെ മഹത്വവത്കരണ തിരുനാളില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. ഡോ. അലോഷ്യസ് കുളങ്ങര, സഹവികാരി ഫാ. ഷാന്റോ ആന്റണി, ആര്‍ച്ച് ബിഷപ്സ് സെക്രട്ടറി ഫാ. റെനി ഇമ്മാനുവല്‍, ജ്യോതി നിലയ സുപ്പീരിയര്‍ ഫാ. ഫ്രാന്‍സിസ് കിഴക്കേതാഴെ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.